മനാമ: രാജ്യത്ത് രണ്ടിടത്ത് കൂടി തീപ്പിടിത്തം. ജിദ് അലിയിലെ ഒരു കടയിലുണ്ടായ തീപ്പിടിത്തം സിവില്‍ ഡിഫന്‍സ് അണച്ചു. ആര്‍ക്കും പരിക്കില്ല. നാഷണല്‍ ആംബുലന്‍സ് സ്ഥലത്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
ഹമാലയിലെ ഒരു വെയര്‍ഹൗസിലുണ്ടായ തീപ്പിടിത്തം സിവില്‍ ഡിഫന്‍സ് അണച്ചു. രണ്ടിടത്തേയും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണം ആരംഭിച്ചതായി ഭ്യന്തര മന്ത്രാലയം എക്സില്‍ അറിയിച്ചു.