ബഹ്‌റൈനില്‍ ധനകാര്യ സ്ഥാപന ലൈസന്‍സിംഗില്‍ ഗണ്യമായ വര്‍ധന

images (2)

 

മനാമ: ബഹ്‌റൈനില്‍ ധനകാര്യ സ്ഥാപന ലൈസന്‍സിംഗില്‍ ഗണ്യമായ വര്‍ധനവെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍. 2024 ന്റെ തുടക്കം മുതല്‍ 2025 മധ്യം വരെ 16 പുതിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നൽകി. ആകെ ലഭിച്ച 68 അപേക്ഷകളില്‍ ഏകദേശം 75% അന്താരാഷ്ട്ര അപേക്ഷകരില്‍ നിന്നാണ്. തുടക്കത്തില്‍ 850-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൊത്തവ്യാപാര ബാങ്കുകള്‍, പേയ്മെന്റുകള്‍, നിക്ഷേപ സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ക്രിപ്റ്റോ-അസറ്റ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ലൈസന്‍സ് അപേക്ഷകളാണ് ലഭിച്ചത്. ഈ കാലയളവില്‍ 16 അപേക്ഷകര്‍ക്ക് ലൈസന്‍സ് ലഭിച്ചു. ഇതില്‍ രണ്ട് മൊത്തവ്യാപാര ബാങ്കുകളും ഉള്‍പ്പെടുന്നു, അധിക ബാങ്ക് ലൈസന്‍സ് അപേക്ഷകള്‍ നിലവില്‍ പൈപ്പ്ലൈനിലാണ്.

ലൈസന്‍സിംഗ് അപേക്ഷകളിലെ ഈ വര്‍ധനവ് വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനിടയില്‍ സ്ഥിരത ഉറപ്പാക്കുക എന്ന സിബിബിയുടെ ഇരട്ട ഉത്തരവാദിത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ഹുമൈദാന്‍ പറഞ്ഞു. കൂടാതെ സാമ്പത്തിക സേവനങ്ങളില്‍ പ്രാദേശികവും ആഗോളവുമായ വളര്‍ച്ചയ്ക്കുള്ള ഒരു കവാടമെന്ന നിലയില്‍ ഇത് ബഹ്റൈന്റെ പങ്ക് വീണ്ടും ഉറപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!