യുഎ​സ് അം​ബാ​സ​ഡ​റും കി​രീ​ടാ​വ​കാ​ശി​യും കൂ​ടി​ക്കാ​ഴ്ച​ നടത്തി

New Project

 

മ​നാ​മ: യുഎ​സ് അം​ബാ​സ​ഡ​ർ സ്റ്റീ​വ​ൻ ബോ​ണ്ടി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അൽ ഖ​ലീ​ഫ. റി​ഫ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ബ​ഹ്‌​റൈ​നും യു​എസും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളെ ഇ​രു​വ​രും എ​ടു​ത്തു​പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പൊ​തു​വാ​യ പ്ര​തി​ബ​ദ്ധ​ത​യും കി​രീ​ടാ​വ​കാ​ശി അ​റി​യി​ച്ചു.

സ​മ​ഗ്ര സു​ര​ക്ഷ ഏ​കീ​ക​ര​ണ ക​രാ​ർ പോ​ലു​ള്ള സം​യു​ക്ത ക​രാ​റു​ക​ൾ ഈ ​പ​ങ്കാ​ളി​ത്ത​ത്തി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തുമൂ​ലം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു​വെ​ന്നും കി​രീ​ടാ​വ​കാ​ശി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ സു​സ്ഥി​ര​മാ​യ വി​ക​സ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​ൽ യു.​എ​സി​ന്‍റെ നി​ർ​ണാ​യ​ക പ​ങ്കി​നെ​യും അ​ദ്ദേ​ഹം അ​ടി​വ​ര​യി​ട്ടു.

കൂ​ടാ​തെ, പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പൊ​തു താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ർ​ട്ട് മ​ന്ത്രി ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അൽ ഖ​ലീ​ഫ, ദേ​ശീ​യ ധ​ന​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ അൽ ഖ​ലീ​ഫ എ​ന്നി​വ​രും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!