മനാമ: ഐ.വൈ.സി.സി ബഹ്റൈനിന്റെ വാര്‍ഷിക ആഘോഷ പരിപാടിയായ യൂത്ത് ഫെസ്റ്റ്- 2025 ഓഗസ്റ്റ് 21 ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിക്കും. യുവ ഗായകന്‍ ഹനാന്‍ ഷാ, ബഹ്റൈനിലെ കലാകാരന്മാര്‍ എന്നിവരുടെ കലാ സദ്യയും പരിപാടിക്ക് മികവേകും.
എല്ലാവരെയും യൂത്ത് ഫെസ്റ്റ് 2025 ലേക്ക് ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം, പ്രോഗ്രാം കണ്‍വീനര്‍ ഫാസില്‍ വട്ടോളി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.