മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി) മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ബോംബേ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി.
പ്രസിഡന്റ് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ജനറല്‍ സെക്രട്ടറി ജോമോന്‍ മലയില്‍ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെച്ച് നടന്ന യോഗത്തില്‍ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ തോമസുകുട്ടി പി.എന്‍, റവ. അനൂപ് സാം എന്നിവര്‍ അഭിവന്ദ്യ തിരുമേനിയിക്ക് ആശംസകള്‍ നേര്‍ന്നു.
താഴ്ന്ന സമൂഹത്തിന് അത്യാവശമായ അഹാരം, വസ്ത്രം, പഠനം തുടങ്ങിയവയ്ക്ക് മുന്‍ തൂക്കം നല്‍കി പ്രവര്‍ത്തിക്കാന്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് കഴിയട്ടെ എന്ന് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആശംസിച്ചു. കെ.സി.ഇ.സി വൈസ് പ്രസിഡന്റ് നന്ദി പറഞ്ഞു.