മനാമ: ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ നാലിന് അക്ഷരജ്യോതി-2025 മലയാള പഠന ക്ലാസ്സിന്റെ ഉദ്ഘാടനം ഇടവക വികാരി റവ. അനീഷ് സാമൂവല്‍ ജോണിന്റെ അധ്യക്ഷതയില്‍ ആര്‍ജെ ഷിബു മലയില്‍ നിര്‍വ്വഹിച്ചു. സെന്റ് പോള്‍സ് യുവജന സഖ്യം സെക്രട്ടറി ലിറ്റിന്‍ എലിസബേത്ത് സ്വാഗതം ആശംസിച്ചു.
അക്ഷരജ്യോതി പ്രധാന അദ്ധ്യാപകന്‍ ഷിനോജ് ജോണ്‍ തോമസ്, അക്ഷരജ്യോതി കണ്‍വീനേഴ്‌സ് അനീഷ് ഉമ്മൂമ്മന്‍, കുമാരി, ഷെറിന്‍ ആന്‍ മാത്യു, യുവജന സഖ്യം വൈസ് പ്രസിഡന്റ് എബിന്‍ മാത്യു ഉമ്മന്‍, ജോയിന്റ് സെക്രട്ടറി മാസ്റ്റര്‍, സിബിന്‍ സജു എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ എത്തിയവര്‍ക്ക് അനീഷ് ഉമ്മൂമ്മന്‍ നന്ദി അറിയിച്ചു.