മനാമ: മടപ്പള്ളി സ്‌കൂള്‍ അലുംമ്‌നി ഫോറം (മാഫ്) ബഹ്‌റൈന്‍ ചാപ്റ്റര്‍ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ & ഹോസ്പിറ്റലുമായി (മനാമ) സഹകരിച്ച് ഫ്രീ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ നൂറ്റി എഴുപതില്‍ പരം പേര്‍ പങ്കെടുത്തു. കണ്‍വീനര്‍ സജിത്ത് വെള്ളികുളങ്ങര അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ സെക്രട്ടറി വിനീഷ് വിജയന്‍ സ്വാഗതം പറഞ്ഞു.
പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സെക്രട്ടറി അരുണ്‍ പ്രകാശ്, വടകര സഹൃദയവേദി സെക്രട്ടറി എം.സി പവിത്രന്‍, ഒരുമ വൈസ് പ്രസിഡന്റ് പുഷ്പരാജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
അല്‍ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് കിഷോര്‍, മാഫ് ബഹ്‌റൈന്‍ ട്രഷറര്‍ രുപേഷ് ഊരാളുങ്കല്‍ എന്നിവര്‍ നന്ദി അറിയിച്ച് സംസാരിച്ചു.