മനാമ: മുഹറഖ് മലയാളി സമാജം ഈ വര്‍ഷത്തെ 10,12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാദരം വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് നല്‍കി. ബഹ്റൈനില്‍ പഠിച്ച കുട്ടികള്‍ക്കും നാട്ടില്‍ ഉന്നത വിജയം നേടിയ മക്കളുടെ രക്ഷിതാക്കളെയും ആദരിക്കുന്ന പരിപാടി ആണ് വിദ്യാദരം, മുഹറഖ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്‌ലോറില്‍ നടന്ന ചടങ്ങ് എം.എം.എസ് രക്ഷാധികാരിയും മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനും ആയ എബ്രഹാം ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷന്‍ ആയിരുന്നു. സെക്രട്ടറി സുനില്‍ കുമാര്‍ വില്ല്യാപ്പള്ളി സ്വാഗതവും ട്രഷറര്‍ ശിവശങ്കര്‍ നന്ദിയും പറഞ്ഞു.
ഉപദേശക സമിതി ചെയര്‍മാന്‍ ലത്തീഫ് കെ, വൈസ് പ്രസിഡന്റ് അബ്ദുല്‍ മന്‍ഷീര്‍, എന്റര്‍ടൈന്‍മെന്റ് വിംഗ് കണ്‍വീനര്‍ ഫിറോസ് വെളിയങ്കോട്, അസിസ്റ്റന്റ് ട്രഷറര്‍ തങ്കച്ചന്‍ ചാക്കോ, ചാരിറ്റി വിംഗ് കണ്‍വീനര്‍ പ്രമോദ് കുമാര്‍ വടകര, മെമ്പര്‍ഷിപ്പ് കണ്‍വീനര്‍ മുഹമ്മദ് ഷാഫി, വനിതാ വേദി കണ്‍വീനര്‍ ഷൈനി മുജീബ്, എക്‌സികുട്ടീവ് അംഗങ്ങളായ മുന്‍ പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍ മുബീന മന്‍ഷീര്‍, ഗോകുല്‍ കൃഷ്ണന്‍, മുഹമ്മദ് അനസ്, ബിജിന്‍ ബാലന്‍, സജീവന്‍ വടകര, മണികണ്ഠന്‍ ചന്ദ്രോത്ത്, അരുണ്‍, ബിഡിഎംഎ ഡയറക്ടര്‍ ഷാമിര്‍ഖാന്‍, വനിതാ വേദി ജോ. കണ്‍വീനര്‍ സൗമ്യ ശ്രീകുമാര്‍ എന്നിവര്‍ വിജയികള്‍ക്ക് രക്ഷിതാക്കള്‍ക്കും ആദരവുകള്‍ നല്‍കി.