മനാമ: ബഹ്‌റൈനില്‍ നിന്നും സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന കാര്‍ തീപ്പിടിച്ച് ഡ്രൈവര്‍ മരിച്ചു. കിംഗ് ഫഹദ് കോസ്വേയില്‍ വെച്ച് മാറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് തീപ്പിടിച്ചത്.
പോലീസ്, ഫയര്‍, ആംബുലന്‍സ് തുടങ്ങിയ അടിയന്തര സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.