മനാമ: ഷഖുരയില്‍ വ്യക്തിപരമായ തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം ഹൈ ക്രിമിനല്‍ കോടതി ഒരാള്‍ക്ക് വധശിക്ഷ വിധിച്ചു. ഇരയുടെ വീടിന് സമീപം ഒരു മൃതദേഹം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസില്‍ നിന്ന് പബ്ലിക് പ്രോസിക്യൂഷന് ലഭിച്ചതോടെയാണ് കേസ് ആരംഭിച്ചത്.
മൃതദേഹത്തില്‍ ഒന്നിലധികം കുത്തേറ്റിരുന്നു. നിരീക്ഷണ ദൃശ്യങ്ങളിലൂടെയും സാക്ഷി മൊഴികളിലൂടെയും അന്വേഷണത്തില്‍, ഇരയുടെ അയല്‍ക്കാരനും ബന്ധുവുമായ പ്രതി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യക്തിപരമായ തര്‍ക്കത്തെത്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
പ്രതി ഇരയെ പതിയിരുന്ന് ആക്രമിക്കുകയും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിലുള്ള തുടര്‍ച്ചയായ വഴക്കുകള്‍ കാരണം ഇരയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് പ്രതി പറഞ്ഞു.