മനാമ: ബഹ്റൈനിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ പുരുഷ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യം. രോഗാവസ്ഥകള്‍ വനിതാ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാന്‍ പുരുഷ രോഗികള്‍ക്ക് വിമുഖതയുണ്ടെന്ന പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്.
പുരുഷ ഡോക്ടര്‍മാരുടെ കുറവ് ചില രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാകുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് ആലി സോഷ്യല്‍ ചാരിറ്റി സൊസൈറ്റി ബോര്‍ഡ് ചെയര്‍മാന്‍ അഖീല്‍ അല്‍ ആലി പറഞ്ഞു. ഇദ്ദേഹമാണ് പുരുഷ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.