മനാമ: റെസിഡന്‍ഷ്യല്‍, വാണിജ്യ പരിസരങ്ങളിലേതടക്കം ബഹ്റൈനിലുടനീളമുള്ള ബസ് ഷെല്‍ട്ടറുകള്‍ നവീകരിക്കണമെന്ന് ആവശ്യം. എയര്‍ കണ്ടീഷനിംഗ്, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കണം എന്നാണ് പ്രധാന ആവശ്യം.
നിലവില്‍ ബഹ്റൈനിലെ അഞ്ച് പ്രധാന ബസ് സ്റ്റേഷനുകളില്‍ മാത്രമേ എയര്‍ കണ്ടീഷണറുകളും ഇന്റര്‍നെറ്റ് കണക്ഷനുകളും ഉള്ളൂ. ബഹ്റൈനിലെ മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ നിന്നും ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡില്‍ നിന്നും ഈ നീക്കത്തിന് പിന്തുണ ലഭിച്ചിട്ടുണ്ട്.