മനാമ: സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പുമായി സഹകരിച്ച് ‘ലക്ഷ്യം- 2025’ എന്ന പേരില്‍ വോയ്സ് ഓഫ് ആലപ്പി കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിച്ചു. യുവതലമുറയുടെ ലക്ഷ്യങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കും വിജയപാത ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വെബിനാര്‍ ഒട്ടേറെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രയോജനകരമായി.
ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി വി രാജപാണ്ട്യന്‍ ‘ലക്ഷ്യം 2025’ ഉദ്ഘാടനം ചെയ്തു. വെബിനാറിന് നേതൃത്വം നല്‍കിയ ജനറല്‍ സെക്രട്ടറി ധനേഷ് മുരളി പ്രോഗാമിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്തു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലിം അധ്യക്ഷനായി. രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ ഗോകുല്‍ കൃഷ്ണന്‍ കോര്‍ഡിനേറ്റ് ചെയ്തു. ട്രഷറര്‍ ബോണി മുളപ്പാംപള്ളില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
പ്രമുഖ കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലര്‍മാരായ രാജേഷ് വിആര്‍ (കേരള സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ, തിരുവനന്തപുരം), ബിനു ബഹുലേയന്‍ (അസിസ്റ്റന്റ് സെന്റര്‍ മാനേജര്‍, കരിയര്‍ കൗണ്‍സിലര്‍, കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍, തൃപ്പൂണിത്തുറ) എന്നിവര്‍ നേതൃത്വം നല്‍കിയ വെബിനാര്‍ ഏറെ ഫലപ്രദവും കുട്ടികള്‍ക്ക് അവരുടെ അഭിരുചിയനുസരിച്ചു ഉപരിപഠന മേഖല തെരഞ്ഞെടുക്കാന്‍ സഹായകരമായിരുന്നു എന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.