മനാമ: എല്ലാ സര്‍ക്കാര്‍ സേവനങ്ങളെയും വകുപ്പുകളെയും ബന്ധിപ്പിക്കുന്ന ഒരു ഏകീകൃത മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനുള്ള നിര്‍ദേശവുമായി നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ സൈന ജാസിം. ആപ്പിലൂടെയുള്ള മെച്ചപ്പെട്ട ഏകോപനം സേവന വിതരണം ത്വരിതപ്പെടുത്തുകയും കാലതാമസവും പേപ്പര്‍ അധിഷ്ഠിത കത്തിടപാടുകളും കുറയ്ക്കുകയും ചെയ്യുമെന്ന് അവര്‍ വിശദീകരിച്ചു.
വകുപ്പുകളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതിലൂടെ ഡേറ്റകളും വിവരങ്ങളും പെട്ടെന്ന് ലഭിക്കുമെന്നും കൂടാതെ വേഗത്തിലുള്ള പ്രോസസിങ്, മികച്ച വിവര കൈമാറ്റം, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത, സുതാര്യതയും എന്നിവ സാധ്യമാകുമെന്നും അവര്‍ പറഞ്ഞു.