മനാമ: പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്ററുകള്‍ പതിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് അധികൃതര്‍. നഗരപ്രദേശങ്ങളുടെ ദൃശ്യഭംഗിയും ശുചിത്വവും നിലനിര്‍ത്താനും ദൃശ്യ മലിനീകരണം തടയാനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
മനാമയില്‍ പ്രവാസികള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അറിയിച്ചു. ആരെങ്കിലും പോസ്റ്ററുകള്‍ പതിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന ശിക്ഷകള്‍ ലഭിക്കുമെന്നും കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.