മനാമ: ബഹ്റൈനിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള ക്രിക്കറ്റ് കളിക്കാരെ അണിനിരത്തി വിവിധ ടീമുകളാക്കി തിരിച്ച് സംഘടിപ്പിച്ച ബഹ്റൈന്‍ മലപ്പുറം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹണ്ടേഴ്സ് മലപ്പുറം ജേതാക്കളായി. ഗണ്ണേര്‍സ് മലപ്പുറം റണ്ണര്‍ അപ്പ് കിരീടം കരസ്ഥമാക്കി. ഗ്രൂപ്പ് തലത്തിലുള്ള മത്സരങ്ങളില്‍ റഹ്‌മാന്‍ ചോലക്കല്‍, കബീര്‍ എരമംഗലം, ജിഷ്ണു എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് ട്രോഫികള്‍ കരസ്ഥമാക്കി.
മാന്‍ ഓഫ് ദി സീരിസ്- റഹ്‌മാന്‍ ചോലക്കല്‍ ( ഹണ്ടേഴ്സ് മലപ്പുറം), മാന്‍ ഓഫ് ദി ഫൈനല്‍- ജിഷ്ണു (ഹണ്ടേഴ്സ് മലപ്പുറം), ബെസ്റ്റ് ബാറ്റ്‌സ് മാന്‍- റഹ്‌മാന്‍ ചോലക്കല്‍ (ഹണ്ടേഴ്സ് മലപ്പുറം), ബെസ്റ്റ് ബൗളര്‍- സൂരജ് (ഫൈറ്റേഴ്‌സ് മലപ്പുറം), മോസ്റ്റ് സിക്‌സ്- റഹ്‌മാന്‍ ചോലക്കല്‍ (ഹണ്ടേഴ്സ് മലപ്പുറം), ഫെയര്‍ പ്ലേ അവാര്‍ഡ്- ടീം ഫൈറ്റേഴ്‌സ് മലപ്പുറം എന്നിവരും നേട്ടങ്ങള്‍ക്ക് അര്‍ഹരായി.
ടൂര്‍ണമെന്റിനു വേണ്ടി എല്ലാ പിന്തുണയും നല്‍കിയ മെഗാ സ്‌പോണ്‍സറായ എം.എം.എസ്.ഇ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്, മറ്റു സ്‌പോണ്‍സര്‍മാരായ ശിഫ അല്‍ ജസീറ, വേള്‍ഡ് ടെല്‍ മൊബൈല്‍, സില്‍വാന്‍ ബിസിനസ് ഗ്രൂപ്പ്, മിറാക്കിള്‍ ജനറല്‍ ട്രേഡിങ്, ട്രാന്‍ഡ്‌സ്, അല്‍ ദാര്‍ ദാറക്ക് കണ്‍സ്ട്രക്ഷന്‍ ട്രേഡിംഗ് തുടങ്ങി മുഴുവന്‍ സ്‌പോണ്‍സര്‍മാരോടും ഗ്രൗണ്ട് നല്‍കി സഹായിച്ച റാപ്റ്റര്‍ സി.സി ടീമിനോടും ബി.എം.ഡി.എഫ് ഭാരവാഹികള്‍ നന്ദി അറിയിക്കുകയും വരും സീസണുകളില്‍ വേണ്ട പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം രക്ഷാധികാരി ബഷീര്‍ അമ്പലായി, പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല, ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍ഷീര്‍ കൊണ്ടോട്ടി, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റഹ്‌മത്തലി, മറ്റു ഭാരവാഹികളായ സകരിയ്യ പൊന്നാനി, പി മുജീബ് റഹ്‌മാന്‍, റസാഖ് പൊന്നാനി തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. അന്‍സാര്‍ എരമംഗലം, അസ്ഹറുദ്ദീന്‍ അക്കു, ബാസിത്ത് നിലമ്പൂര്‍, സജീഷ്, ശിഹാബ് പൊന്നാനി തുടങ്ങിയര്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു.