മനാമ: റൂംമേറ്റിനെ കൊലപ്പെടുത്തിയ കേസില്‍ റസ്റ്റോറന്റ് ജീവനക്കാരന് ജീവപര്യന്തം തടവ് ശിക്ഷ. 41 വയസ്സുള്ള ബംഗ്ലാദേശി പൗരനാണ് കൊല്ലപ്പെട്ടത്. 25 കാരനായ പാക്കിസ്താന്‍ സ്വദേശി ഇയാളെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയോട്ടി തകര്‍ന്നാണ് മരണം. കൊലക്ക് ശേഷം ഇരയുടെ ശരീരം കത്തിക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം പ്രതി ചുറ്റികയും വസ്ത്രങ്ങളും കഴുകി, കുളിച്ച് ജോലിക്ക് പോയി. ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെയാണ് പെരുമാറിയതെന്നും ഹൈ ക്രിമിനല്‍ കോടതി പറഞ്ഞു. തന്നെ ലൈംഗികമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.