മനാമ: ബഹ്റൈന്‍ താഴെ അങ്ങാടി കോര്‍ട്ടിന്റെ എട്ടാം വാര്‍ഷികോല്‍സവവും 2025-26 വര്‍ഷത്തിലേക്കുള്ള ജനറല്‍ ബോഡി യോഗവും ബൂരിയിലെ അല്‍ ദാന പൂളില്‍ നടന്നു. വിപുലമായ പങ്കാളിത്തത്തോടെ നടന്ന യോഗത്തില്‍ അടുത്ത വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സാമൂഹിക പ്രവര്‍ത്തകനായ അസ്ലം വടകര യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നജീര്‍ അധ്യക്ഷത വഹിക്കുകയും അഷീല്‍ സ്വാഗതാശംസിക്കുകയും ചെയ്തു. സമീര്‍ നടുക്കണ്ടി, അബ്ദുള്‍ ഷഹദ്, അഷ്‌കര്‍ എന്നിവര്‍ യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ഭാവി പദ്ധതികളെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
പുതിയ കമ്മിറ്റി ഭാരവാഹികള്‍: സമീര്‍ എന്‍കെ, അബ്ദുള്‍ ഷഹദ് എം, അഫ്സല്‍ (രക്ഷാധികാരികള്‍), മുഹമ്മദ് റാസിഖ് മുക്കോലഭാഗം- പ്രസിഡന്റ്, സെക്രട്ടറി-ഫര്‍മീസ് മുകച്ചേരി ഭാഗം, ട്രഷറര്‍- ജംഷിക്ക്, ഇസ്ഹാഖ് അഴിത്തല, സുഹാദ് മുക്കോലഭാഗം, നജീര്‍ കൊയിലാണ്ടി വളപ്പ്, ഷമീര്‍ കടവത്ത് (വൈസ് പ്രസിഡന്റുമാര്‍),
റിയാസ് സുന്നത്, അന്‍സാര്‍ അഴിത്തല, ഉമറുല്‍ ഫാറൂഖ് കൊയിലാണ്ടി വളപ്പ്, അഷീല്‍ അഴിത്തല (ജോയിന്റ് സെക്രട്ടറിമാര്‍), അഷ്‌കര്‍, ഫസറു, റാസിഖ് റെയ്‌സി, നവാസ് കാളിയത്ത്, നദീര്‍ മായന്‍, അനസ്, സാജിര്‍, റഷീദ് മൊയ്ദു, ഷഹബാസ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).