മനാമ: ബഹ്‌റൈനില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 2026 ഹജ്ജ് സീസണിലേക്ക് അപേക്ഷിക്കാം. ആഗസ്റ്റ് ഒന്നു വരെയാണ് അപേക്ഷ കാലയളവെന്ന് ഹജ്ജ്, ഉംറ കാര്യ ഉന്നതാധികാര സമിതി അറിയിച്ചു.
സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ച സമയപരിധിക്ക് അനുസൃതമായുള്ള പ്രാരംഭ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഇത്. അതേസമയം, ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ബഹ്റൈന്‍ തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്തംബര്‍ മൂന്നിന് ആരംഭിച്ച് സെപ്തംബര്‍ 16ന് അവസാനിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.