മനാമ: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ബഹ്‌റൈന്‍ പൗരന്മാർക്ക് ഇ-വിസ സംവിധാനം ആരംഭിച്ചതായി ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡർ വിനോദ് ജേക്കബ് അറിയിച്ചു. അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് 72 മണിക്കൂറോ അതിൽ കൂടുതലോ എടുത്തേക്കാം.
ടൂറിസം, സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കല്‍, ഹ്രസ്വകാല യോഗ പരിപാടിയിലോ കോഴ്‌സുകളിലോ പങ്കെടുക്കൽ, ഹ്രസ്വകാല സന്നദ്ധസേവനം, വൈദ്യചികിത്സ, ബിസിനസ്സ് ആവശ്യം, കോൺഫറൻസിൽ പങ്കെടുക്കൽ എന്നിവയ്‌ക്കായി ബഹ്‌റൈനികൾ ഉൾപ്പെടെയുള്ള ജിസിസി പൗരന്മാർക്ക് ഇ-വിസ സേവനങ്ങൾ ലഭ്യമാണ്.