മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിന് ജിസിസി പൗര അറസ്റ്റില്‍. 36 കാരിയായ യുവതി ‘പൊതു സദാചാരത്തിന് വിരുദ്ധമായ’ ഉള്ളടക്കം പ്രസിദ്ധീകരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.