മനാമ: റിഫയ്ക്ക് സമീപം സല്ലാഖ് ഹൈവേയില്‍ പുതിയ ജംഗ്ഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരു ദിശകളിലുമുള്ള രണ്ട് പാതകള്‍ അടയ്ക്കുമെന്ന് വര്‍ക്ക്‌സ് മന്ത്രാലയം അറിയിച്ചു. റാഷിദ് ഇക്വസ്ട്രിയന്‍, ഹോഴ്സ്റേസിംഗ് ക്ലബ് ജംഗ്ഷന്‍, ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ (സല്ലാഖ് ഫ്‌ളൈയോവര്‍) എന്നിവയ്ക്കിടയില്‍ ഇരു ദിശകളിലേക്കും ഗതാഗതത്തിനായി രണ്ട് ബദല്‍ പാതകള്‍ നല്‍കിയിട്ടുണ്ട്.