മനാമ: 2025 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ബഹ്റൈനില്‍ യാത്രാ, വസ്ത്ര ചെലവുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐജിഎ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. ആഡംബര വസ്തുക്കള്‍ക്കുള്ള ചെലവും വര്‍ദ്ധിച്ചു.
ഈ കാലയളവില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ കുറഞ്ഞു. പച്ചക്കറികളുടെയും പയര്‍വര്‍ഗ്ഗങ്ങളുടെയും വില 2.1 ശതമാനം കുറഞ്ഞു. സമുദ്രോത്പന്നങ്ങളുടെ വിലയില്‍ കുത്തനെ ഇടിവ് സംഭവിച്ചു. 11.2 ശതമാനം വിലക്കുറവാണ് ഈ കാലയളവില്‍ ഉണ്ടായത്.
ഭക്ഷ്യവില മൊത്തത്തില്‍ ശരാശരി 1.6 ശതമാനം കുറഞ്ഞു. അതേസമയം, വിശാലമായ വിഭാഗത്തിലുള്ള ഭക്ഷണ, മദ്യ ഇതര പാനീയങ്ങളുടെ വില 1.4 ശതമാനം കുറഞ്ഞു. ഷൂ വിലകള്‍ 2.7 ശതമാനവും വസ്ത്രങ്ങളുടെ വില 0.98 ശതമാനവും വര്‍ദ്ധിച്ചു.
ആരോഗ്യ സേവനങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ഇന്ധനച്ചെലവും പ്രാദേശിക വികസനങ്ങളും കാരണം യാത്രാ ചെലവുകള്‍ വര്‍ധിച്ചു. സ്‌കൂള്‍ ഫീസും അനുബന്ധ ചെലവുകളും വലിയ മാറ്റമില്ലാതെ തുടര്‍ന്നു.