മനാമ: ടെക് ഹബ്ബുകളുള്ള ധനകാര്യ സേവന സ്ഥാപനങ്ങള്‍ നടത്തുന്നതിന് ഗള്‍ഫിലെ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമായി ബഹ്റൈന്‍. ജിസിസിയിലെ ‘ബിസിനസ് ചെലവ്-സാമ്പത്തിക സേവനങ്ങള്‍’ എന്നിവയെ മുന്‍നിര്‍ത്തി ഏണസ്റ്റ് ആന്‍ഡ് യങ് (ഇ വൈ) തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്റൈനില്‍ പ്രവര്‍ത്തന ചെലവ് 48 ശതമാനം വരെ കുറവാണ്.
ബഹ്‌റൈനില്‍ ഫിന്‍ടെക് കേന്ദ്രങ്ങളിലെ വാര്‍ഷിക തൊഴില്‍ ചെലവ് ജിസിസി ശരാശരിയേക്കാള്‍ 24% കുറവാണ്. ബിസിനസ്, ലൈസന്‍സിങ് ഫീസുകള്‍ 85 ശതമാനം കുറവാണ് ബഹ്‌റൈനില്‍. ഓഫീസ് വാടക ചെലവുകള്‍ക്ക് 60% വരെ കുറവുണ്ട്.
ഓഫിസ് സ്ഥലത്തിനായി വരുന്ന ചെലവുകള്‍, മികച്ച കഴിവുകളുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കല്‍, ലൈസന്‍സിങ്, നികുതികള്‍, വിസ/വര്‍ക്ക് പെര്‍മിറ്റ് ചെലവുകള്‍ തുടങ്ങിയ പ്രധാന സാമ്പത്തിക മാനദണ്ഡങ്ങള്‍ ഈ പഠനം വിശകലനം ചെയ്യുന്നുണ്ട്.