ഓണ്‍ലൈന്‍ കാര്‍ വില്‍പ്പന തട്ടിപ്പ്; പ്രവാസി യുവതിക്ക് 400 ദിനാര്‍ നഷ്ടമായി

A_vOo25qaEDx_2025-07-10_1752159015resized_pic

മനാമ: ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ കാര്‍ വില്‍പ്പന തട്ടിപ്പിന് ഇരയായ പ്രവാസി യുവതിക്ക് 400 ദിനാര്‍ നഷ്ടമായി. ഇന്‍സ്റ്റാള്‍മെന്റ് പ്ലാനില്‍ കാര്‍ ലഭ്യമാണ് എന്ന സോഷ്യല്‍ മീഡിയ പരസ്യം കണ്ടാണ് യുവതി കാര്‍ വില്‍പന ഏജന്റിനെ ബന്ധപ്പെടുന്നത്.

ഡൗണ്‍ പേയ്മെന്റായി 400 ദിനാറും പ്രതിമാസ ഗഡുവായി 50 ദിനാറും നല്‍കണം എന്നായിരുന്നു ആവശ്യം. ഇത് സമ്മതിച്ച യുവതിക്ക് കാര്‍ ടെസ്റ്റ് ഡ്രൈവിനായി നല്‍കി. തുടര്‍ന്ന് 50 ദിനാര്‍ നേരിട്ട് നല്‍കി. അടുത്ത ദിവസം 350 ദിനാര്‍ ബെനിഫിറ്റ് പേ വഴിയും നല്‍കി.

അതിനുശേഷം ഏജന്റിനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!