മനാമ: ജെബ്ലാത്ത് ഹെബ്ഷിയിലും അല്‍ ഖദമിലും മലിനജല ലൈന്‍ ശൃംഖല സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജെബ്ലാത്ത് ഹെബ്ഷിയുടെ 431, 435 ബ്ലോക്കുകളിലെയും അല്‍ ഖദമിന്റെ 477 ബ്ലോക്കുകളിലെയും പ്രോപ്പര്‍ട്ടികള്‍ പദ്ധതികളില്‍ ഉള്‍പ്പെടുമെന്ന് വര്‍ക്ക്‌സ് മന്ത്രാലയം അറിയിച്ചു.
ടണലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 83 മീറ്റര്‍ നീളമുള്ള പ്രധാന മലിനജല ലൈന്‍ നിര്‍മ്മാണം, ദ്വിതീയ മലിനജല ലൈനുകള്‍, 367 പ്രധാന മാന്‍ഹോളുകള്‍, 418 ദ്വിതീയ മാന്‍ഹോളുകള്‍, ഒരു ലിഫ്റ്റിംഗ് സ്റ്റേഷന്‍, റോഡ് പണി എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.