മനാമ: ബഹ്റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ന്യൂ സിഞ്ച് മൈതാനിയില്‍ നടത്തപ്പെട്ട അഞ്ചാമത് 20/20 നാടന്‍ പന്ത് കളി മത്സരത്തില്‍ മീനടം ടീമിനെ പരാജയപ്പെടുത്തി ചമ്പക്കര ടീം ജേതാക്കളായി. വൈകുന്നേരം 3.30 തിന് ആരംഭിച്ച ഫൈനല്‍ മത്സരം ഒഐസിസി മുന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം ഉദ്ഘാടനം ചെയ്തു.
ഒഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മനു മാത്യു ഫൈനല്‍ മത്സരത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. വൈകുന്നേരം 6 മണിക്ക് ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ബികെഎന്‍ബി എഫ് പ്രസിഡന്റ് സാജന്‍ തോമസ് അധ്യക്ഷത വഹിച്ചു.
ഫൈനലില്‍ മത്സരിച്ച ടീമുകള്‍ക്ക് ബിനു കരുണാകരന്‍ (ബഹ്റൈന്‍ പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം), ബിജു ജോര്‍ജ് (ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് അംഗം), ജോജി വി. തോമസ് മീനടം എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ വിതരണ ചെയ്തു.
ടൂര്‍ണമെന്റിലെ മികച്ച കൈവെട്ടുകാരന്‍ ആയി റിന്റോമോന്‍ തോമസ് (കുമാരനല്ലൂര്‍ ടീം), മികച്ച പൊക്കിയടിക്കാരന്‍ ആയി ബിനു യു.ബി (കുമാരനല്ലൂര്‍ ടീം) മികച്ച ക്യാപ്റ്റന്‍ (കുമാരനല്ലൂര്‍ ടീം) മികച്ച കളിക്കാരന്‍ ബുലു (കുമാരനല്ലൂര്‍ ടീം) മികച്ച പിടുത്തക്കാരനായി ജോണ്‍സണ്‍ (മീനടം ടീം) മികച്ച കാലടിക്കാരന്‍ വിനു (മീനടം ടീം) കൂടുതല്‍ എണ്ണം വെട്ടിയ കളിക്കാരനായി സാം (മീനടം ടീം) സെമി ഫൈനലിലെ മികച്ച കളിക്കാരനായി റോബിന്‍ എബ്രഹാം (മീനടം ടീം) നവാഗത പ്രതിഭായായി അജിത് (ചമ്പക്കര ടീം) മികച്ച പൊക്കിവെട്ടുകാരനും, ഫൈനലിലെ മികച്ച കളിക്കാരനുമായി ശ്രീരാജ് സിപി (ചമ്പക്കര ടീം) എന്നിവര്‍ വ്യക്തിഗത സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
രക്ഷാധികാരി റെജി കുരുവിള, സാമൂഹിക പ്രവര്‍ത്തകനായ തോമസ് ഫിലിപ്പ്, സെന്റ് പീറ്റേഴ്‌സ് ഇടവക സെക്രട്ടറി മനോഷ് കോര, ടൂര്‍ണമെന്റ് കണ്‍വീനര്‍ സന്തോഷ് പുതുപ്പള്ളി, ബികെഎന്‍ബിഎഫ് സെക്രട്ടറി ശ്രീരാജ് എന്നിവര്‍ ടൂര്‍ണമെന്റിന് സമാപന സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.