മനാമ: മുഹറഖ് മലയാളി സമാജം കുട്ടികളുടെ കൂട്ടായ്മയായ മഞ്ചാടി ബാലവേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എംഎംഎസ് ഓഫീസില്‍ നടന്ന മഞ്ചാടി ബാലവേദി മീറ്റിംഗ് മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്‍വീനറായി അഫ്രാസിനെയും ജോ. കണ്‍വീനര്‍മാരായി അക്ഷയ് ശ്രീകുമാര്‍, അദ്വൈത് ശങ്കര്‍ എന്നിവരെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആര്യനന്ദ കണ്‍വീനര്‍ ആയും ജോ. കണ്‍വീനര്‍മാരായി മരിയ ജോണ്‍സണ്‍, ശ്രീഗൗരി എന്നിവരെയും മഞ്ചാടി എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍ ആയി മുഹമ്മദ് റാസിനെയും തെരഞ്ഞെടുത്തു.
എംഎംഎസ് വൈസ് പ്രസിഡന്റ് അബ്ദുല്‍ മന്‍ഷീര്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ഫിറോസ് വെളിയങ്കോട് എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.