മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂര്‍ണിമാഘോഷം മീഡിയ സിറ്റി ഓഡിറ്റോറിയത്തില്‍ നടത്തി. ബഹ്‌റൈന്‍ കോഓര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത് നേതൃത്വം നല്‍കിയ ചടങ്ങില്‍, പാറ്റ്രണ്‍ കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, ഭജന കോഓര്‍ഡിനേറ്റര്‍ മനോജ് യു, ചന്ദ്രന്‍, സുരേഷ്, വിനയന്‍, സന്തോഷ്, കേശവന്‍ നമ്പൂതിരി, ജഗന്നാഥ്, ഹരിമോഹന്‍, ഷാജി, ശ്രീജിത്ത്, അനിത, വിനു, രാജൂ, വിനീത് മറ്റ് കമ്മിറ്റി അംഗങ്ങളും സജീവമായി പങ്കെടുത്തു.
സ്‌നേഹവും, കരുണയും, അഹങ്കാരരഹിതമായ സേവാഭാവവുമാണ് ജീവിതം എന്ന തിരിച്ചറിവ് എല്ലാവരിലും പകര്‍ന്നു നല്‍കാന്‍ ആത്മീയ സംഗമത്തിന് സാധിച്ചു. പാദാഭിഷേകം, ശ്രീലളിത സഹസ്രനാമാര്‍ച്ചന, ഭക്തി നിര്‍ഭരമായ ഭജന്‍സ്, സത്സംഗ് എന്നിവ അതിമനോഹരമായി നടന്നു. പ്രസാദ വിതരണത്തോടെ ചടങ്ങുകള്‍ സമാപിച്ചു.