മനാമ: ടിഎംസിഎ തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ തൊട്ടടുത്ത രണ്ട് ദിവസങ്ങളിലായി അസ്രിയിലെ ജാമിയ യാക്കൂബ് പള്ളിയിലും പരിസരങ്ങളിലും അയ്യായിരത്തോളം ബോട്ടില്‍ കുടി വെള്ളവും ഉമ്മുല്‍ ഹസമിലെ ഒരു കെട്ടിട നിര്‍മ്മിണ സൈറ്റിലെ നൂറോളം തൊഴിലാളികള്‍ക്ക് സണ്‍ഗ്ലാസുകളും വിതരണം ചെയ്തു.
ജൂലൈ മാസത്തിലെ കൊടും ചൂടില്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയവര്‍ക്കും പരിസരങ്ങളിലുള്ളവര്‍ക്കും ഇത് വലിയ ഒരു ആശ്വാസമായി. ടിഎംസിഎ പ്രസിഡന്റ് ഷുസു വി.പി, സെക്രട്ടറി നവാസ്, രക്ഷാധികാരികളായ ഫുവാദ് കെ.പി, സാദിഖ് കുഞ്ഞിനെല്ലി, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.