ബഹ്റൈനിലെ ആദ്യ സര്‍ഫ് പാര്‍ക്ക് നിര്‍മാണം ആരംഭിച്ചു

New Project (4)

മനാമ: ബഹ്റൈനിലെ ആദ്യ സര്‍ഫ് പാര്‍ക്കിന്റെ നിര്‍മാണം ഔദ്യോഗികമായി ആരംഭിച്ചു. 52,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പദ്ധതി ബിലാജ് അല്‍ ജസായറിലാണ് നിര്‍മിക്കുന്നത്. ‘ബഹ്റൈന്‍ സര്‍ഫ് പാര്‍ക്ക്-ക്ലബ് ഹവായ് എക്‌സ്പീരിയന്‍സ്’ എന്നറിയപ്പെടുന്ന പദ്ധതി എഡാമയും ജിഎഫ്എച്ച് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും സംയുക്തമായാണ് നിര്‍വഹിക്കുന്നത്.

പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം തറക്കല്ലിടല്‍ നടന്നു. സര്‍ഫിങ് താല്‍പര്യപ്പെടുന്ന എല്ലാവര്‍ക്കും സര്‍ഫ് പാര്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യം. ഇതൊരു വാട്ടര്‍ പാര്‍ക്ക് മാത്രമല്ലെന്നും ബഹ്റൈന്റെ ജീവിതനിലവാരം ഉയര്‍ത്താനുള്ള ഒരു സുപ്രധാന സംരംഭമാണെന്നും മംതലകാത്ത് സിഇഒയും എഡാമ ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു.

1.3 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ബിലാജ് അല്‍ ജസായര്‍ മാസ്റ്റര്‍ പ്ലാനിലാണ് ബഹ്റൈന്‍ സര്‍ഫ് പാര്‍ക്ക് ഉള്‍പ്പെടുന്നത്. ബഹ്റൈന്റെ തെക്ക്-പടിഞ്ഞാറന്‍ തീരപ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 2026ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്‌പെയിനിലെ വേവ്ഗാര്‍ഡന്‍ കോവ് സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറില്‍ 1000 തിരമാലകള്‍ ഉല്‍പാദിപ്പിക്കും. ഒരേ സമയം 90 പേര്‍ക്ക് ലഗൂണില്‍ സര്‍ഫിങ് ചെയ്യാനാവും. ക്ലബ് ഹവായ് എക്‌സ്പീരിയന്‍സ് അക്കാദമിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ പരിശീലനം നല്‍കും.

സര്‍ഫിങ്ങിനുപുറമെ, ഫുഡ് ഔട്ട്ലെറ്റുകള്‍, കബാനകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, കോര്‍പറേറ്റ്, സ്‌കൂള്‍ ആവശ്യങ്ങള്‍ക്കായി രൂപകല്‍പന ചെയ്ത വിനോദ മേഖലകള്‍ എന്നിവയും പാര്‍ക്കില്‍ ഉണ്ടാകുമെന്ന് എഡാമ സിഇഒ ഖാലിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ മാജിദ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!