മനാമ: രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യത്തിനുള്ള ഇന്ധനം ലഭിക്കുന്നില്ലെന്ന് പരാതി. മിക്ക ഇന്ധന സ്റ്റേഷനുകളും മത്സ്യത്തൊഴിലാളികള്‍ക്ക് ചെറിയ കണ്ടെയ്നറുകളില്‍ മാത്രമേ ഇന്ധനം നല്‍കുന്നുള്ളു. ഇത് അവരുടെ തൊഴിലിന്റെ ആവശ്യത്തിന് തികയുന്നില്ലെന്നാണ് വിലയിരുത്തല്‍.
മത്സ്യബന്ധന തുറമുഖങ്ങളില്‍ ഇന്ധന സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ നിലവിലുള്ളവയില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. സ്റ്റേഷന്‍ ഉടമയും ഇന്ധന വിതരണ കമ്പനിയും തമ്മിലുള്ള തര്‍ക്കം കാരണം സിത്രയിലെ ബന്ദര്‍ അല്‍ ദാറിലുള്ള ഇന്ധനസ്റ്റേഷന്‍ മൂന്ന് വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്.
പ്രവര്‍ത്തനരഹിതമായ ഇന്ധന സ്റ്റേഷനുകള്‍ ഉടന്‍ പുനരാരംഭിക്കണം, മത്സ്യത്തൊഴിലാളികളുടെ ജീവിതം ലളിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ ആരംഭിക്കണം, അനാവശ്യമായ ബ്യൂറോക്രാറ്റിക് തടസ്സങ്ങള്‍ നീക്കണം, മത്സ്യത്തൊഴിലാളികളോടുള്ള പിന്തുണ വെറും മുദ്രാവാക്യങ്ങളില്‍ ഒതുങ്ങരുതെന്നും അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജോലി ചെയ്യാന്‍ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്നതിനുള്ള യഥാര്‍ഥ പ്രതിബദ്ധതയായി മാറണം തുടങ്ങിയ ആവശ്യങ്ങളും സൊസൈറ്റി ഉന്നയിച്ചു.
കൂടാതെ, ചെമ്മീന്‍ പിടിത്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയവും വഴക്കമുള്ളതുമായ സമീപനം വേണം. വാര്‍ഷിക നിരോധനം തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങളിലെ മാതൃകകള്‍ പഠിക്കാനും നിരോധനം ഏര്‍പ്പെടുത്തുന്നതിനുമുമ്പ് മത്സ്യസമ്പത്തിനെക്കുറിച്ച് പഠനങ്ങളും വിലയിരുത്തലുകളും നടത്താനും അവര്‍ ആവശ്യപ്പെട്ടു.