മനാമ: മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഹറഖ് കൗണ്‍സിലര്‍ മുഹമ്മദ് അല്‍ മഹമൂദ് പറഞ്ഞു. മനാമയില്‍ നിന്ന് ശൈഖ് ഈസ ബിന്‍ സല്‍മാന്‍ കോസ്വേ വഴി ബുസായിത്തീനിലെ അവന്യൂ 105 ലൂടെ മുഹറഖ് റിംഗ് റോഡിലേക്ക് ഗതാഗത സൗകര്യം വികസിപ്പിക്കുന്നതിനായി ഇരു ദിശകളിലേക്കും ഇരട്ടവരി ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി.
മുഹറഖ് ഗവര്‍ണറേറ്റിലുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മുഹറഖ് റിംഗ് റോഡിന്റെയും നാലാമത്തെ പാലത്തിന്റെയും വികസനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.