മനാമ: അല്‍ ഫുര്‍ഖാന്‍ സെന്റര്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ ഫുര്‍ഖാന്‍ ഹാളില്‍ വെച്ച് സംഘടിപ്പിച്ച പഠന ക്യാമ്പില്‍ വിവിധ സെഷനുകളിലായി നടന്ന പരിപാടിയില്‍ ‘മുഹറം നാം അറിയേണ്ടത്’ എന്ന വിഷയം അജ്മല്‍ മദനി അല്‍കോബാറും ‘തസ്‌കിയത്ത് ചിന്തകള്‍’ അബ്ദുല്‍ ലത്വീഫ് അഹ്‌മദും അവതരിപ്പിച്ചു.
‘സൂംബ വിവാദം ഒരു വിശകലനം’ എന്ന ചര്‍ച്ച സെഷന്‍ മൂസാ സുല്ലമി നിയന്ത്രിച്ചു. അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാളം ഡിവിഷന്‍ പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുഹൈല്‍ മേലടി ആമുഖവും ട്രാഷറര്‍ നൗഷാദ് പിപി സ്‌കൈ സമാപനവും നടത്തി.
പഠന ക്യാമ്പിനും തുടര്‍ന്ന് നടന്ന ഇഫ്താറിനും അബ്ദുസ്സലാം ബേപ്പൂര്‍, ബഷീര്‍ മദനി, മുജീബു റഹ്‌മാന്‍ എടച്ചേരി, അനൂപ് തിരൂര്‍, അബ്ദുല്‍ ബാസിത്ത്, മുഹമ്മദ് ഷാനിദ്, ഇഖ്ബാല്‍ കാഞ്ഞങ്ങാട്, മുബാറക് വികെ, ഹിഷാം കെ ഹമദ്, മുസ്ഫിര്‍ മൂസ, മായന്‍ കോയിലാണ്ടി, യൂസുഫ് കെപി, അബ്ദുല്ല പുതിയങ്ങാടി, സമീല്‍ പി, നസീഫ് ടിപി, നവാഫ് ടിപി, സബീല യൂസുഫ് എന്നിവര്‍ നേതൃത്വം നല്‍കി.