മനാമ: കോവിഡ്-19 പാന്‍ഡെമിക്കിന് ശേഷം ബഹ്‌റൈനില്‍ ആക്രമണാത്മക ഡ്രൈവിംഗില്‍ വര്‍ദ്ധനവെന്ന് പഠനം. ആക്രമണാത്മക ഡ്രൈവിംഗ് ശീലങ്ങളില്‍ ഉണ്ടായ വര്‍ദ്ധനവ് കാരണം ഗുരുതരമായ പരിക്കുകളുടെയും മരണങ്ങളുടെയും എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായെന്ന് പഠനത്തില്‍ പറയുന്നു.
ബഹ്റൈന്‍ സര്‍വകലാശാലയിലെ നാദിന്‍ ഹൊസാമും ഉനെബ് ഗാസറും ബഹ്റൈന്‍ പ്രതിരോധ സേനയിലെ അബ്ദുല്ല അല്‍ ഫൗറിയും ചേര്‍ന്ന് നടത്തിയ ‘റോഡ് അപകടങ്ങളില്‍ കോവിഡ്-19 പാന്‍ഡെമിക്കിന് മുമ്പും ശേഷവുമുള്ള ആഘാതങ്ങളുടെ സമഗ്രമായ വിലയിരുത്തല്‍’ എന്ന പഠനത്തിലേതാണ് ഈ കണ്ടെത്തല്‍. 2015 നും 2023 നും ഇടയില്‍ ഡ്രൈവര്‍മാറരുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് പഠനം നടത്തിയത്.