2026ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു

hajj

മനാമ: 2026ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് ബഹ്‌റൈന്‍ ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി. ഓണ്‍ലൈന്‍ വഴി മാത്രമാകും അപേക്ഷ സ്വീകരിക്കുക. ഒരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത ബഹ്‌റൈനികള്‍, മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്ത പുരുഷന്മാര്‍ക്കൊപ്പം വരുന്ന സ്ത്രീകള്‍, ബഹ്‌റൈന്‍ പൗരന്മാരുടെ ബഹ്‌റൈനികളല്ലാത്ത ഭാര്യമാര്‍, 60 വയസ്സിന് മുകളിലുള്ള ബഹ്‌റൈനി പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.

സൗദി പുറപ്പെടുവിച്ച ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് വേണ്ട ആരോഗ്യസാഹചര്യങ്ങള്‍ പാലിക്കുന്ന വ്യക്തികളെ മാത്രമേ ഹജ്ജിന് അനുവദിക്കൂ എന്ന് കമ്മിറ്റി വ്യക്തമാക്കി. ശാരീരികാരോഗ്യമുള്ളവരും വിട്ടുമാറാത്ത പകര്‍ച്ചവ്യാധികള്‍ ഇല്ലാത്തവരുമായിരിക്കണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ യാത്രാ തീയതിക്കുശേഷം കുറഞ്ഞത് ആറുമാസത്തേക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട് ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!