മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളിയുടെ മകന്‍ സ്പെയിനില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചു. പത്തനംതിട്ട ജില്ലയിലെ പുല്ലാട് കുറുങ്ങഴ സ്വദേശിയായ മോണി ഒടികണ്ടത്തിലിന്റെയും സുജ അന്നമ്മ മാത്യുവിന്റെയും മകന്‍ 28 വയസ്സുള്ള മെര്‍വിന്‍ തോമസ് മാത്യുവാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ് മോണി ഒടികണ്ടത്തിലില്‍. അപകടവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രാദേശിക അധികാരികള്‍ പരിശോധിച്ചുവരികയാണ്. മെര്‍ലിന്‍, മെറിന്‍ എന്നിവര്‍ മെര്‍വിന്റെ സഹോദരിമാരാണ്.