മനാമ: കസ്റ്റംസ് അഫയേഴ്സുമായി സഹകരിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന്റെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് 121,000 ബഹ്റൈന്‍ ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. വ്യത്യസ്ത സംഭവങ്ങളിലായി 7 കിലോഗ്രാമില്‍ കൂടുതല്‍ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് കൈവശം വച്ചതായി കണ്ടെത്തിയ പ്രതികളെ പിടികൂടുകയും പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ച് കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.