മനാമ: ബഹ്‌റൈനില്‍ റസിഡന്‍സി, തൊഴില്‍ നിയമ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 242 പേരെ നാടുകടത്തി. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,146 പരിശോധനകളാണ് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) നടത്തിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 21 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു.
നിയമലംഘകരായ 19 പേരെ അറസ്റ്റ് ചെയ്തു. തൊഴില്‍, റസിഡന്‍സി ചട്ടങ്ങള്‍ ലംഘിക്കുന്നവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അധികതരെ ദേശീയ സംവിധാനമായ തവാസുല്‍ മുഖേനയോ അല്ലെങ്കില്‍ 17506055 എന്ന കോള്‍ സെന്ററിലോ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.