മനാമ: ബഹ്റൈനില്‍ നിയമക്കുരുക്കില്‍ അകപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന പാക്കിസ്ഥാന്‍ പൗരന്റെ കുടുംബത്തിന് സഹായ ഹസ്തമായി ഹോപ്പ്. കുടുംബനാഥന്‍ ജയിലിലായപ്പോള്‍ ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വലിയ ബുദ്ധിമുട്ടിലാവുകയായിരുന്നു.
സഹോദരിയോടൊപ്പം താമസിച്ചുകൊണ്ട് അറബിക് സ്‌കൂളില്‍ കുട്ടികളുടെ പഠനം തുടര്‍ന്നു. ഈ കാലയളവില്‍ ഭക്ഷണക്കിറ്റ് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ ഹോപ്പ് എത്തിച്ചു നല്‍കി. മാസങ്ങള്‍ക്ക് ശേഷം ശിക്ഷാകാലാവധി കഴിഞ്ഞ ഗൃഹനാഥനെ നാടുകടത്തി. തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കുടുംബത്തിന് ഹോപ്പ് നാട്ടിലേക്കുള്ള യാത്ര സാധ്യമാക്കുകയായിരുന്നു.
നാലുപേരടങ്ങുന്ന കുടുംബത്തിലെ രണ്ടുപേരുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. ജൂലൈ 16 ന് മുമ്പായി നാട്ടില്‍ പോകാനുള്ള ഔട്ട് പാസ്സ് എംബസി അനുവദിച്ചു. തുടര്‍ന്ന് സുമനസുകളുടെ സഹായത്താല്‍ നാല് പേര്‍ക്കുള്ള എയര്‍ ടിക്കറ്റ് ഹോപ്പ് നല്‍കി. മൂന്നു മക്കള്‍ അടങ്ങുന്ന കുടുംബത്തെ എയര്‍ പോര്‍ട്ടില്‍ എത്തിക്കുകയും അനുവദിച്ച സമയത്തിനുള്ളില്‍ യാത്രയാക്കാനും ഹോപ്പിന് സാധിച്ചു.
ഹോപ്പിന്റെ രക്ഷാധികാരി കെആര്‍ നായര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സഹായിച്ച എല്ലാവര്‍ക്കും ഹോപ്പിന്റെ പ്രസിഡന്റ് ഷിബു പത്തനംതിട്ടയും സെക്രട്ടറി ജയേഷ് കുറുപ്പും നന്ദി അറിയിച്ചു.