സാറിലെ വാഹനാപകടം; പ്രതിയായ ബഹ്റൈന്‍ യുവാവിന് 9 വര്‍ഷം തടവ് ശിക്ഷ

saar

മനാമ: സാറില്‍ ദമ്പതികളുടെയും അവരുടെ ഇളയ മകന്റെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതിയായ ബഹ്റൈനി പൗരന് ഒമ്പത് വര്‍ഷം തടവ് ശിക്ഷ. അപകടം വരുത്തിവെച്ചതിന് ആറ് വര്‍ഷവും മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ മൂന്ന് വര്‍ഷത്തെ അധിക തടവുമാണ് 29 കാരനായ യുവാവിന് ക്രിമിനല്‍ കോടതി വിധിച്ചത്. കൂടാതെ 3000 ദിനാര്‍ പിഴയടക്കണം.

ശിക്ഷാകാലയളവിന് ശേഷം ഒരു വര്‍ഷം പ്രതിയുടെ ലൈസന്‍സ് റദ്ദാക്കും. അപകടത്തിന് കാരണമായ കാറ് കണ്ടുകെട്ടാനും കോടതി വിധിച്ചു. മേയ് 30ന് സാറിലെ ഹൈവേയിലായിരുന്നു അപകടമുണ്ടായത്. ദമ്പതികളും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിലേക്ക് പ്രതി സഞ്ചരിച്ച കാര്‍ അമിത വേഗത്തില്‍ വന്നിടിക്കുകയായിരുന്നു.

40 വയസ്സുകാരനായ അഹമ്മദ് അല്‍ ഓറൈദ്, 36 കാരിയായ ഭാര്യ ഫാത്തിമ അല്‍ ഖൈദൂം എന്നിവര്‍ സംഭവ ദിവസം തന്നെ മരണപ്പെട്ട്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മക്കളില്‍ ഏഴുവയസ്സുകാരനായ അബ്ദുല്‍ അസീസ് ജൂണ്‍ 13നും മരിച്ചു. സാരമായ പരിക്കേറ്റ 12ഉം ഒമ്പതും വയസ്സായ മറ്റ് രണ്ട് കുട്ടികള്‍ക്ക് രോഗം ഭേദമായിവരുകയാണ്. അവരിപ്പോള്‍ ബന്ധുവീട്ടില്‍ വിശ്രമത്തിലാണ്.

അപകടസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും തെറ്റായ ദിശയില്‍ വാഹനമോടിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!