മനാമ: ഒരു വര്‍ഷത്തിനിടെ നിയമലംഘകരായ പതിനായിരത്തോളം പ്രവാസികളെ നാടുകടത്തിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ). കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തുടനീളം നടത്തിയ പരിശോധനകളുടെയും സംയുക്ത കാമ്പയിനുകളുടെയും ഭാഗമായി പിടികൂടിയ പ്രവാസികളെയാണ് നാടുകടത്തിയത്. രാജ്യത്തെ നാല് ഗവര്‍ണറേറ്റുകളിലുമായി എല്ലാ ആഴ്ചകളിലും പരിശോധനകള്‍ നടത്താറുണ്ട്.
കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ആകെ 98,428 പരിശോധനകളും 1,172 സംയുക്ത കാമ്പയിനുകളും നടത്തി. ഇതിന്റെ ഫലമായി 3,245 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 9,873 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.
നിയമവിരുദ്ധമായ തൊഴില്‍രീതികളും അനധികൃത കുടിയേറ്റങ്ങളും നിയമലംഘനങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ www.lmra.gov.bh എന്ന വെബ്സൈറ്റ് വഴിയോ 17506055 എന്ന നമ്പറില്‍ വിളിച്ചോ സര്‍ക്കാറിനുള്ള നിര്‍ദേശങ്ങളും പരാതികളും സമര്‍പ്പിക്കുന്ന തവാസുല്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് അധികൃതരുടെ ഔദ്യോഗിക നിര്‍ദേശമുണ്ട്.