മനാമ: ബഹ്റൈനിലെ നിരവധി ഡൈവിംഗ് സെന്ററുകളില്‍ കോസ്റ്റ്ഗാര്‍ഡിന്റെ സംയുക്ത പരിശോധന. സമുദ്ര സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്തല്‍, താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തല്‍, മത്സ്യബന്ധന ഉപകരണങ്ങളും സ്‌കൂബ ഡൈവിംഗ് ഗ്യാസ് സിലിണ്ടറുകളും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതായിരുന്നു പരിശോധനയുടെ ലക്ഷ്യം.
‘നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. കുറ്റവാളികള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചു’ എന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമുദ്ര, മത്സ്യബന്ധന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് കോസ്റ്റ്ഗാര്‍ഡ് പറഞ്ഞു.