മനാമ: ഹാഷിഷ്, സിന്തറ്റിക് കഞ്ചാവ്, പ്രാദേശികമായി ഷാബു എന്നറിയപ്പെടുന്ന മെത്താംഫെറ്റാമൈന്‍ എന്നിവയുള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ പ്രവാസിക്ക് പത്തുവര്‍ഷം തടവ് ശിക്ഷ. 33 കാരനായ പാകിസ്ഥാന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി 5,000 ദിനാര്‍ പിഴയും ചുമത്തി.
കഴിഞ്ഞ വര്‍ഷം മുതല്‍ ലഹരിവസ്തുക്കളുടെ വില്‍പ്പന നടത്തി എന്നാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പ്രതിയുടെ മിക്ക ഇടപാടുകളും റിഫയിലെ ബ്ലോക്ക് 913, 917 മേഖലകളിലാണ് നടന്നതെന്ന് കോടതി രേഖകളില്‍ പറയുന്നു.