മനാമ: മനാമയില്‍ മദ്യം അടങ്ങിയ ലഹരിവസ്തുക്കള്‍ വില്‍പന നടത്തിയ നാലുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്രതികള്‍ ഏഷ്യന്‍ പൗരന്‍മാരാണ്.
സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 17718888 എന്ന നമ്പറിലോ 999 എന്ന അടിയന്തര നമ്പറിലോ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റിനെ വിവരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.