മനാമ: നാളെ കൊച്ചിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി. ഓപറേഷണല്‍ റീസണാണ് കാരണമെന്നാണ് ഔദ്യോഗിക വിവരം. വ്യാഴം, വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലായി നിലവില്‍ നാല് ദിവസം മാത്രമാണ് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.
അടുത്ത ഏഴ് ദിവസം ഇതേ ടിക്കറ്റുപയോഗിച്ച് യാത്രക്കാര്‍ക്ക് കൊച്ചിയിലേക്ക് യാത്ര ചെയ്യാമെന്നും അല്ലെങ്കില്‍ ടിക്കറ്റിന് വന്ന തുക മുഴുവനായും തിരികെ ലഭിക്കുമെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airindiaexpress.com സന്ദര്‍ശിക്കുക.
അതേസമയം, നാളെത്തെ യാത്രക്കൊരുങ്ങിയവര്‍ ഇനി കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും. നിലവില്‍ വ്യാഴാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കോഴിക്കോട്ടേക്ക് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തേക്ക് വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുള്ളത്. കണ്ണൂരിലേക്ക് വ്യാഴാഴ്ച മാത്രമേ സര്‍വീസുള്ളൂ.