വിനോദ് ഭാസ്‌കറിന്റെ വേര്‍പാട്; അനുശോചന യോഗം തിങ്കളാഴ്ച സമാജത്തില്‍

New Project (8)

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സ്ഥാപകനും സംസ്ഥാന പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന വിനോദ് ഭാസ്‌ക്കറിന്റെ അകാല നിര്യാണത്തില്‍ ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചന യോഗം സംഘടിപ്പിക്കുന്നു. ജൂലൈ 21 തിങ്കളാഴ്ച രാത്രി 8 മണിക്ക് ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് യോഗം നടക്കുക.

കേരളത്തിലും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും രക്തദാന രംഗത്തും മറ്റ് സേവന രംഗത്തും ഒട്ടേറെ പേര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ബിഡികെയെ സ്ഥാപിച്ചു വളര്‍ത്തിയെടുത്ത വിനോദ് ഭാസ്‌ക്കറിന്റെ വേര്‍പാടില്‍ അനുശോചിക്കാനായി ബഹ്റൈന്‍ പ്രവാസി സമൂഹം ഒന്നിച്ചു നടത്തുന്ന പ്രസ്തുത യോഗത്തില്‍ രക്തദാനത്തില്‍ പങ്കാളികളാകുന്നവരും സംഘടനകളും സാമൂഹിക ജീവകരുണ്യ സാംസ്‌കാരിക രംഗത്തുള്ള മുഴുവന്‍ ആളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!