മനാമ: ഒരു കമ്പനിയില്‍ നിന്ന് 7,000 ദിനാറിലധികം മോഷ്ടിച്ചതിന് ഏഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച തുകയുടെ ഒരു ഭാഗം ഇയാളില്‍ നിന്നും കണ്ടെടുത്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.