തൊഴിലിടങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായം നിര്‍ബന്ധമാക്കി; നടപ്പാക്കേണ്ട കാര്യങ്ങള്‍

New Project (14)

മനാമ: രാജ്യത്തെ തൊഴിലിടങ്ങളില്‍ മെഡിക്കല്‍ സഹായവും അടിയന്തര ചികിത്സ പ്രോട്ടോകോളുകളും ശക്തിപ്പെടുത്താനുള്ള പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു. ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദയാണ് മന്ത്രിതല ഉത്തരവ് പുറത്തിറക്കിയത്. നിയമം വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്നെങ്കിലും സ്വകാര്യമേഖലക്ക് അവധി ദിവസമായതിനാല്‍ ഔദ്യോഗികമായി ശനിയാഴ്ച മുതലാണ് നടപ്പാക്കിയത്.

തൊഴില്‍സുരക്ഷ ശക്തിപ്പെടുത്തുകയാണ് ഉത്തരവിന്റെ പ്രധാന ലക്ഷ്യം. പ്രഥമശുശ്രൂഷാ ലഭ്യത ഉറപ്പാക്കുക, മെഡിക്കല്‍ തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്തുക, ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണം വേഗത്തിലാക്കുക എന്നിവ നിര്‍ബന്ധമാക്കി.

1976ലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം, 2012ലെ സ്വകാര്യമേഖല തൊഴില്‍ നിയമം, 2018ലെ പൊതുജനാരോഗ്യ നിയമവും അതിന്റെ 2021ലെ എക്‌സിക്യൂട്ടീവ് ബൈലോകളും 2013ലെ തൊഴില്‍സുരക്ഷാ നിയന്ത്രണ ഉത്തരവ് എന്നീ നിയമങ്ങളെ അടിസ്ഥാനമാക്കി കൂടിയാണ് പുതിയ ഉത്തരവ്. പുതിയ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് 2012ലെ സ്വകാര്യമേഖല തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 192 അല്ലെങ്കില്‍ പൊതുജനാരോഗ്യനിയമത്തിലെ ആര്‍ട്ടിക്കിള്‍ 129 പ്രകാരം പിഴ ചുമത്തും.

തൊഴിലുടമകള്‍ ഉറപ്പാക്കേണ്ട കാര്യങ്ങള്‍

ഓരോ തൊഴിലിടത്തിലും മതിയായ പ്രഥമശുശ്രൂഷാ സംവിധാനങ്ങള്‍ ഒരുക്കുക.

പ്രഥമശുശ്രൂഷാ കിറ്റുകള്‍ ലഭ്യമാക്കുക (ഓരോ 100 തൊഴിലാളികള്‍ക്കും അല്ലെങ്കില്‍ അതില്‍ കുറഞ്ഞവര്‍ക്കും ഒരു കിറ്റ്).

അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള പദ്ധതികള്‍ (സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഭൂപടങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും ഉള്‍പ്പെടെ) തയ്യാറാക്കുക.

ഓരോ 20 ജീവനക്കാര്‍ക്കും കുറഞ്ഞത് ഒരു യോഗ്യതയുള്ളതും പരിശീലനം ലഭിച്ചതുമായ പ്രഥമശുശ്രൂഷാ പ്രവര്‍ത്തകനെ നിയമിക്കുക. ഇവരുടെ പേരുകള്‍ ഒരു പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

കിറ്റുകളുടെ ലഭ്യതയും വിവര റിപ്പോര്‍ട്ടിങ്ങും നിരീക്ഷിക്കാന്‍ ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തുക.

കിറ്റുകളിലെ ഉള്ളടക്കങ്ങള്‍ ഇടക്കിടെ പരിശോധിക്കുന്നത് നിര്‍ബന്ധമാണ്, കൂടാതെ രേഖകള്‍ സൂക്ഷിക്കുകയും വേണം.

പരിക്കേറ്റ തൊഴിലാളികള്‍ക്ക് ഉടനടി വൈദ്യസഹായം വിളിച്ചുവരുത്താനും ആരോഗ്യകേന്ദ്രങ്ങളിലേക്ക് കൃത്യസമയത്ത് എത്തിക്കാനും തൊഴിലുടമകള്‍ക്ക് ബാധ്യതയുണ്ട്.

എമര്‍ജെന്‍സി എക്‌സിറ്റ്, ആരോഗ്യകേന്ദ്രങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍, പ്രഥമശുശ്രൂഷ കിറ്റുകളുടെ സ്ഥാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനുള്ള ഒരു വിശദമായ പദ്ധതി ആവശ്യമാണ്.

പ്രഥമശുശ്രൂഷ കിറ്റുകളില്‍ ശ്രദ്ധിക്കേണ്ടത്

ക്ലാസ് എ കിറ്റുകള്‍ (ഓഫിസുകള്‍ അല്ലെങ്കില്‍ റീട്ടെയില്‍ സ്റ്റോറുകള്‍ പോലുള്ള കുറഞ്ഞ/ഇടത്തരം അപകടസാധ്യതയുള്ള ചുറ്റുപാടുകള്‍ക്ക്) 16 പശയുള്ള ബാന്‍ഡേജുകള്‍

ആന്റിബയോട്ടിക് ഓയിന്റ്‌മെന്റുകളും ആന്റിസെപ്റ്റിക്കുകളും

പൊള്ളലിനുള്ള ഡ്രെസിങ്ങുകള്‍

സി.പി.ആര്‍ മാസ്‌കുകള്‍

കണ്ണ് കഴുകാനുള്ള ലായനി

ഒരു ഫോയില്‍ പുതപ്പ്

കത്രിക

മെഡിക്കല്‍ ഗ്ലൗസുകള്‍

ഒരു പ്രഥമശുശ്രൂഷാ ഗൈഡ്

എ.ഇ.ഡി (ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡിഫിബ്രിലേറ്റര്‍)- ഓപ്ഷണല്‍

ക്ലാസ് ബി കിറ്റുകള്‍ (ഫാക്ടറികള്‍ അല്ലെങ്കില്‍ നിര്‍മാണമേഖലകള്‍ പോലുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ക്ക്)

ക്ലാസ് എയിലെ എല്ലാ ഇനങ്ങളും ക്ലാസ് ബി കിറ്റുകളില്‍ കൂടിയ അളവില്‍ വേണം

അധിക ട്രോമ പാഡുകള്‍

സ്ലിന്റുകള്‍ (splints)

ടൂര്‍ണിക്കെറ്റുകള്‍

കുറഞ്ഞത് എട്ട് മെഡിക്കല്‍ ഗ്ലൗസുകള്‍

നീണ്ട പശയുള്ള ടേപ്പുകള്‍

ഇരട്ട കോള്‍ഡ് പാക്കുകള്‍.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!