മനാമ: കണ്ണൂരില്‍നിന്ന് കുവൈത്തിലേക്കുള്ള യാത്രമധ്യേ വിമാനത്തില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവാസിയും കാസര്‍കോട് നിലേശ്വരം കടിഞ്ഞിമൂല സ്വദേശിയുമായ അബ്ദുല്‍ സലാം (65) ബഹ്‌റൈനില്‍ നിര്യാതനായി. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ബഹ്‌റൈനിലിറക്കുകയായിരുന്നു. കിങ് ഹമദ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വര്‍ഷങ്ങളായി കുവൈത്തില്‍ ഇലക്ട്രിക് ഷോപ്പ് നടത്തിവരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖം കാരണം ചികിത്സക്കായി അടുത്തിടെയാണ് സലാം നാട്ടിലേക്ക് പോയത്. ഭാര്യ: താഹിറ. മക്കള്‍: ഡോ. അബ്ദുല്‍ ആദില്‍, ഖദീജ, മുബഷിര്‍, മുഹമ്മദ്, അബ്ദുല്ല. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.